Skip to content

Aspiring to a Universal Human Nation

Campaign promoted by

Endorse the Humanist Document

Today more than ever, there is a need for a New Humanism.

The world needs a New Universalist Humanism which:

1. Establishes the human being as a value and key interest;

2. States the equality of all human beings;

3. Recognizes personal and cultural diversity;

4. Promotes the development of knowledge beyond conventional ‘truths’;

5. Defends freedom of thought;

6. Rejects violence.

Endorse the Humanist Document to give voice to the

New Universalist Humanism!

ഹ്യൂമനിസ്റ്റുകള്‍ മൗലീകമായ പ്രശ്‌നം ആവിഷ്‌ക്കരിക്കുന്നു, അതായത് ഒരാള്‍ ജീവിക്കണമോ എന്നറിയുകയും എങ്കില്‍ അത് ഏതവസ്ഥയില്‍ ആയിരിക്കണമെന്നു നിശ്ചയിക്കുകയും ചെയ്യുക എന്നതാണ് മൗലിക പ്രശ്‌നം.

ഹ്യൂമനിസ്റ്റ് പ്രമാണം

ഈ നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിലെ സ്ത്രീകളും പുരുഷന്മാരുമാണ് മാനവികതാവാദികള്‍. അവര്‍ ചരിത്രപരമായ മാനവികതയുടെ പൂര്‍വ്വഗാമിത്വം അംഗീകരിക്കുകയും വിഭിന്നങ്ങളായ സംസ്‌ക്കാരങ്ങളുടെ സംഭാവനങ്ങളില്‍ നിന്ന് (ഈ നിമിഷം കേന്ദ്രസ്ഥാനം കൈയ്യടക്കിരിക്കുന്നവയില്‍ നിന്നു മാത്രമല്ല) പ്രചോദനം ഉള്‍ക്കൊളളുകയും ചെയ്യുന്നു. കൂടാതെ ഈ നൂറ്റാണ്ടിനെയും ഈ സഹസ്രാബ്ദത്തെയും പുറകെവിടുകയും ഒരു പുതിയ ലോകത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരുമാണവര്‍.

ഹ്യൂമനിസ്റ്റുകള്‍ തങ്ങളുടെ ചരിത്രം വളരെ നീണ്ടതാണെന്നും അവരുടെ ഭാവി വളരെ മുന്നോട്ടു നീണ്ടുക്കിടക്കുന്നുവെന്നും വിചാരിക്കുന്നു. വര്‍ത്തമാനക്കാലത്തെ പൊതുവായ പ്രതിസന്ധി തരണം ചെയ്യുവാന്‍ പ്രയത്‌നിച്ചുക്കൊണ്ട് അവര്‍ അവരുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നു. അവര്‍ ശുഭാപ്തി വിശ്വാസികള്‍ ആണ്. അവര്‍ സ്വാതന്ത്ര്യത്തിലും സാമൂഹിക പൂരോഗതിയിലും വിശ്വസിക്കുന്നു.

ഹ്യൂമനിസ്റ്റുകള്‍ സാര്‍വ്വദേശീയ വാദികളാണ്. അവര്‍ സാര്‍വ്വലൗകികമായ ഒരു മാനവിക രാഷ്ട്രം അഭിലഷിക്കുന്നു. തങ്ങള്‍ ജീവിക്കുന്ന ലോകം അവര്‍ ആഗോളതലത്തില്‍ ഗ്രഹിക്കുകയും തങ്ങളുടെ തൊട്ടടുത്ത ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ ഏകരൂപമായഒരു ലോകം ഇഷ്ടപെടുന്നില്ല; അവര്‍ക്ക് വേണ്ടത് വൈവിധ്യമാര്‍ന്ന ഒരു ലോകമാണ്. അതായത്, വിഭിന്ന വര്‍ഗ്ഗങ്ങളെയും ഭാഷകളെയും ആചാരങ്ങളെയും സംബന്ധിച്ചുള്ള വൈവിധ്യം ; ആശയങ്ങളെയും സംബന്ധിച്ചുള്ള വൈവിധ്യം; വിശ്വാസങ്ങള്‍, നിരീശ്വരത്വം, മതപരത എന്നിവയെ സംബന്ധിച്ച വൈവിധ്യം : പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വൈവിധ്യം ;

ഹ്യൂമനിസ്റ്റുകള്‍ക്കു യജമാനന്മാരുടെ ആവശ്യമില്ല, അവര്‍ക്ക് നേതാക്കന്മാരേയും, മേലധികാരികളേയും ആവശ്യമില്ല. അവര്‍ സ്വയം ആരുടെയെങ്കിലും പ്രതിനിധികളായോ മേലധികാരികളായോ ഭാവിക്കുന്നതും ഇല്ല.

ഹ്യുമനിസ്റ്റുകള്‍ കേന്ദ്രികൃതമായ ഭരണകൂടത്തെ ഇഷ്ടപെടുന്നില്ല, അതിനുപകരമായി ഒരു സമാന്തര ഭരണകൂടത്തെയും (para state) ഇഷ്ടപ്പെടുന്നില്ല.

മാനവികതാവാദികള്‍ക്ക് പോലീസ് സേനകള്‍ ആവശ്യമില്ല. അതിനു പകരമായി സായുധ സംഘങ്ങളും ആവശ്യമില്ല.

ഇങ്ങനെയൊക്ക ആണെങ്കിലും ഹ്യൂമിനിസ്റ്റകളുടെ അഭിലാഷങ്ങള്‍ക്കും ഇന്നത്തെ ലോകത്തിലെ യാഥാര്‍ഥ്യങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതു ഇടിച്ചുനിരത്തുവാനുളള സമയം സമാഗതമായിരിക്കുന്നു. ഈ ആവശ്യത്തിന് ലോകത്തിലെ എല്ലാ മാനവികതാവാദികളുടെയും ഐക്യം ആവശ്യമാണ്.

The arguments of the Humanist Document

1. ആഗോളമൂലധനം

ഇതാ, സര്‍വ്വലൗകികമായ വലിയൊരു സത്യം, പണമാണ് എല്ലാം, പണം ഗവണ്‍മെന്റ് ആണ്, നിയമമാണ്, അധികാരമാണ് അത് അടിസ്ഥാനപരമായി നിലനില്‍പ്പാണ്. അതിനു പുറമെ അത് കലയാണ്, തത്ത്വചിന്തയാണ്, മതമാണ്. പണം കൂടാതെ ഒന്നും നടക്കുന്നില്ല; പണം കൂടാതെ യാതൊന്നും സാധ്യമല്ല. പണത്തോടുകൂടാതെ യാതൊരു വ്യക്തിബന്ധങ്ങളും ഇല്ല.

മരണം പോലും പണത്തെ ആശ്രയിച്ചിരിക്കുന്നു.
എന്നാല്‍ ഈ സാര്‍വ്വലൗകികമായ സത്യത്തോടുള്ള ബന്ധം വൈരുധ്യാത്മകമാണ്. ഭൂരിപക്ഷം ആളുകള്‍ക്കും കാര്യങ്ങളുടെ സ്ഥിതി ഇഷ്ടമല്ല. ഇപ്രകാരം നമ്മള്‍ക്ക് പണത്തിന്റെ സ്വേച്ഛാധിപത്യത്തിനു ഒരു പേരും പ്രതിനിധികളും നിര്‍വാഹകന്മാരും സംശയമില്ലാത്ത നടപടിക്രമങ്ങളും ഉള്ളതിനാല്‍ അത് അമൂര്‍ത്തമല്ല.

2. ഔപചാരിക ജനാധിപത്യവും യഥാര്‍ത്ഥ ജനാധിപത്യവും

ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ അധികാരങ്ങളുടെ വിഭജനം, പ്രാതിനിധ്യം ന്യൂനപക്ഷ ബഹുമാനം എന്നിവ തകര്‍ന്നപ്പോള്‍ ജനാധിപത്യത്തിന്റെ സൗധം കാര്യമായി നശിച്ച്‌കൊണ്ടേയിരിക്കുന്നു.

സൈദ്ധാന്തീകമായി അധികാര വിഭജനം എന്നുപറയുന്നതില്‍തന്നെ ഒരു വൈരുദ്ധ്യം അടങ്ങുന്നു. അവയെ തമ്മില്‍ കൊളുത്തുന്ന അടുത്തബന്ധുക്കള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിന് പ്രയോഗത്തില്‍ ഓരോന്നിന്റെയും ഉത്ഭവവും ഘടനയും കണ്ടുപിടിച്ചാല്‍ മതിയാക്കുന്നതാണ്. അത് മറ്റുതരത്തില്‍ ആവാന്‍ വഴിയില്ല. അവയെല്ലാം ഒരേ സമ്പ്രദായത്തിന്റെ ഭാഗമാണ്. അതുക്കൊണ്ട് ഒന്നു മറ്റുള്ളവയെ കടന്നുമുന്നേറുന്നതും പ്രവര്‍ത്തനങ്ങള്‍ ഒന്നിനുമേല്‍ ഒന്നു വരുന്നതും അഴിമതിയും ക്രമക്കേടും എന്നി പ്രതിസന്ധികളെല്ലാം ആഗോള വ്യാപകമായി ഒരു രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ ചൂറ്റുപാടിനോട് സമാനമായി വരുന്നു.

3. ഹ്യുമനിസ്റ്റുകളുടെ നിലപാട്

ദൈവത്തെയോ പ്രകൃതിയേയോ സമൂഹത്തെയോ ചരിത്രത്തെയോ സംബന്ധിച്ച കാല്‍പ്പനീകമായ സിദ്ധാന്തങ്ങളില്‍ നിന്നു, മാനവികതാവാദികള്‍ പ്രചോദനം ഉള്‍കൊള്ളുന്നില്ല. മാനവവാദികളുടെ പ്രവര്‍ത്തനം ജീവിതത്തിന്റെ ആവശ്യങ്ങളില്‍ നിന്നാരംഭിക്കുന്നു. ദുഃഖമകറ്റുകയും സുഖത്തെ പ്രാപിക്കുകയും ചെയ്യുകയാണ് ജീവിതാവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ക്ക്  മനുഷ്യന്‍ ഭൂതകാല അനുഭവത്തിന്റെ അടിസ്ഥാനത്തിലും, വര്‍ത്തമാന പരിതസ്ഥിതികള്‍ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലും ഭാവിയെ സംബന്ധിച്ച ദീര്‍ഘവീക്ഷണം കൂടി ചേര്‍ക്കുന്നു.

4. ശുദ്ധ ഹ്യുമനിസത്തില്‍ നിന്ന് ബോധപൂര്‍വമായ ഹ്യുമനിസത്തിലേക്ക്

ഹ്യുമനിസം കേവലമായ പ്രതിഷേധത്തില്‍ നിന്ന് സമ്പദ്ഘടനകളെ പരിവര്‍ത്തിപ്പിക്കുന്ന ദിശയിലേക്ക് തിരിച്ച് ബോധപൂര്‍വകമായ ഒരു ശക്തിയായി മാറേണ്ടത് സമൂഹമെന്ന അടിത്തട്ടില്‍, തൊഴിലാളികള്‍ പണിചെയ്യുന്നിടത്തും അവരുടെ വാസസ്ഥലങ്ങിലും ആണ്.

 

5. ഹ്യുമനിസ്റ്റ് വിരുദ്ധതയുടെ മേഖല

വലിയ മൂലധനം ഉണ്ടാക്കിയ ശക്തികള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതിനനുസരിച്ച് പരസ്പര വിരുദ്ധമായ നിലപാടുകള്‍ ഉണ്ടാവുകയും കുഴപ്പത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കികൊണ്ട് ശക്തിപ്രാപിക്കുകയും തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു

 

6. ഹ്യൂമനിസ്റ്റ് പ്രവര്‍ത്തന രംഗങ്ങള്‍

ഒരു വിശാല സാമൂഹ്യപ്രസ്ഥാനം രുപം കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹ്യൂമനിസം തൊഴില്‍ സ്ഥാപനങ്ങളില്‍ ജീവിക്കുന്ന ചൂറ്റുപാടുകള്‍, മറ്റു സാധ്യമായ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ , രാഷ്ട്രീയ പരിസ്ഥിതി സാംസ്‌കാരികമേഖലകളില്‍ സംഘടനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് ലക്ഷ്യമിടുന്നു.

അത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിവിധ പൂരോഗമനശക്തികളെയും കൂട്ടായ്മകളെയും, വ്യക്തികളെയും അവരുടെ തനതായ വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഒരു വിശാല പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക വഴി  ഈ പ്രസ്ഥാനത്തിനെ  ഒരു സാമൂഹ്യപരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതിന് ജനസംഖ്യയുടെ ഒരു വലിയ ശതമാനത്തെ സ്വാധീനിക്കുക എന്നതിലേക്ക് എത്തിക്കുന്നു..