
“ഇങ്ങനെയൊക്ക ആണെങ്കിലും ഹ്യൂമിനിസ്റ്റകളുടെ അഭിലാഷങ്ങള്‍ക്കും ഇന്നത്തെ ലോകത്തിലെ യാഥാര്‍ഥ്യങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതു ഇടിച്ചുനിരത്തുവാനുളള സമയം സമാഗതമായിരിക്കുന്നു. ഈ ആവശ്യത്തിന് ലോകത്തിലെ എല്ലാ മാനവികതാവാദികളുടെയും ഐക്യം ആവശ്യമാണ്”
ഈ നൂറ്റാണ്ടിലെ ഈ കാലഘട്ടത്തിലെ സ്ത്രീകളും പുരുഷന്മാരുമാണ് മാനവികതാവാദികള്‍. അവര്‍ ചരിത്രപരമായ മാനവികതയുടെ പൂര്‍വ്വഗാമിത്വം അംഗീകരിക്കുകയും വിഭിന്നങ്ങളായ സംസ്‌ക്കാരങ്ങളുടെ സംഭാവനങ്ങളില്‍ നിന്ന് (ഈ നിമിഷം കേന്ദ്രസ്ഥാനം കൈയ്യടക്കിരിക്കുന്നവയില്‍ നിന്നു മാത്രമല്ല) പ്രചോദനം ഉള്‍ക്കൊളളുകയും ചെയ്യുന്നു. കൂടാതെ ഈ നൂറ്റാണ്ടിനെയും ഈ സഹസ്രാബ്ദത്തെയും പുറകെവിടുകയും ഒരു പുതിയ ലോകത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സ്ത്രീകളും പുരുഷന്മാരുമാണവര്‍. ഹ്യൂമനിസ്റ്റുകള്‍ തങ്ങളുടെ ചരിത്രം വളരെ നീണ്ടതാണെന്നും അവരുടെ ഭാവി വളരെ മുന്നോട്ടു നീണ്ടുക്കിടക്കുന്നുവെന്നും വിചാരിക്കുന്നു. വര്‍ത്തമാനക്കാലത്തെ പൊതുവായ പ്രതിസന്ധി തരണം ചെയ്യുവാന്‍ പ്രയത്‌നിച്ചുക്കൊണ്ട് അവര്‍ അവരുടെ ഭാവിയെപ്പറ്റി ചിന്തിക്കുന്നു. അവര്‍ ശുഭാപ്തി വിശ്വാസികള്‍ ആണ്. അവര്‍ സ്വാതന്ത്ര്യത്തിലും സാമൂഹിക പൂരോഗതിയിലും വിശ്വസിക്കുന്നു.
ഹ്യൂമനിസ്റ്റുകള്‍ സാര്‍വ്വദേശീയ വാദികളാണ്. അവര്‍ സാര്‍വ്വലൗകികമായ ഒരു മാനവിക രാഷ്ട്രം അഭിലഷിക്കുന്നു. തങ്ങള്‍ ജീവിക്കുന്ന ലോകം അവര്‍ ആഗോളതലത്തില്‍ ഗ്രഹിക്കുകയും തങ്ങളുടെ തൊട്ടടുത്ത ചുറ്റുപാടില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അവര്‍ ഏകരൂപമായഒരു ലോകം ഇഷ്ടപെടുന്നില്ല; അവര്‍ക്ക് വേണ്ടത് വൈവിധ്യമാര്‍ന്ന ഒരു ലോകമാണ്. അതായത്, വിഭിന്ന വര്‍ഗ്ഗങ്ങളെയും ഭാഷകളെയും ആചാരങ്ങളെയും സംബന്ധിച്ചുള്ള വൈവിധ്യം ; ആശയങ്ങളെയും സംബന്ധിച്ചുള്ള വൈവിധ്യം; വിശ്വാസങ്ങള്‍, നിരീശ്വരത്വം, മതപരത എന്നിവയെ സംബന്ധിച്ച വൈവിധ്യം : പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വൈവിധ്യം ;
ഹ്യൂമനിസ്റ്റുകള്‍ക്കു യജമാനന്മാരുടെ ആവശ്യമില്ല, അവര്‍ക്ക് നേതാക്കന്മാരേയും, മേലധികാരികളേയും ആവശ്യമില്ല. അവര്‍ സ്വയം ആരുടെയെങ്കിലും പ്രതിനിധികളായോ മേലധികാരികളായോ ഭാവിക്കുന്നതും ഇല്ല. ഹ്യുമനിസ്റ്റുകള്‍ കേന്ദ്രികൃതമായ ഭരണകൂടത്തെ ഇഷ്ടപെടുന്നില്ല, അതിനുപകരമായി ഒരു സമാന്തര ഭരണകൂടത്തെയും (para state) ഇഷ്ടപ്പെടുന്നില്ല. മാനവികതാവാദികള്‍ക്ക് പോലീസ് സേനകള്‍ ആവശ്യമില്ല. അതിനു പകരമായി സായുധ സംഘങ്ങളും ആവശ്യമില്ല.
ഇങ്ങനെയൊക്ക ആണെങ്കിലും ഹ്യൂമിനിസ്റ്റകളുടെ അഭിലാഷങ്ങള്‍ക്കും ഇന്നത്തെ ലോകത്തിലെ യാഥാര്‍ഥ്യങ്ങള്‍ക്കുമിടയില്‍ ഒരു മതില്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് അതു ഇടിച്ചുനിരത്തുവാനുളള സമയം സമാഗതമായിരിക്കുന്നു. ഈ ആവശ്യത്തിന് ലോകത്തിലെ എല്ലാ മാനവികതാവാദികളുടെയും ഐക്യം ആവശ്യമാണ്
“ഈ ലോകത്ത് നിലനില്‍ക്കുന്ന തൊഴില്‍, ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കുറഞ്ഞ സമയംകൊണ്ട് പരിഹരിക്കാന്‍ വേണ്ടത്ര സാങ്കേതിക ശാസ്ത്രപരമായ സംവിധാനങ്ങള്‍ ഇന്നത്തെ ലോകത്തിനു ഉണ്ട് എന്ന് മാനവികതാവാദികള്‍ ഊന്നി പറയുമ്പോള്‍ അവര്‍ക്ക് അതിനെ സാധൂകരിക്കുന്ന അധികം വാദഗതികള്‍ ആവശ്യമായിവരുന്നില്ല.”
1 ആഗോളമൂലധനം (The world capital)
ഇതാ, സര്‍വ്വലൗകികമായ വലിയൊരു സത്യം, പണമാണ് എല്ലാം, പണം ഗവണ്‍മെന്റ് ആണ്, നിയമമാണ്, അധികാരമാണ് അത് അടിസ്ഥാനപരമായി നിലനില്‍പ്പാണ്. അതിനു പുറമെ അത് കലയാണ്, തത്ത്വചിന്തയാണ്, മതമാണ്. പണം കൂടാതെ ഒന്നും നടക്കുന്നില്ല; പണം കൂടാതെ യാതൊന്നും സാധ്യമല്ല. പണത്തോടുകൂടാതെ യാതൊരു വ്യക്തിബന്ധങ്ങളും ഇല്ല. മരണം പോലും പണത്തെ ആശ്രയിച്ചിരിക്കുന്നു.
എന്നാല്‍ ഈ സാര്‍വ്വലൗകികമായ സത്യത്തോടുള്ള ബന്ധം വൈരുധ്യാത്മകമാണ്. ഭൂരിപക്ഷം ആളുകള്‍ക്കും കാര്യങ്ങളുടെ സ്ഥിതി ഇഷ്ടമല്ല. ഇപ്രകാരം നമ്മള്‍ക്ക് പണത്തിന്റെ സ്വേച്ഛാധിപത്യത്തിനു ഒരു പേരും പ്രതിനിധികളും നിര്‍വാഹകന്മാരും സംശയമില്ലാത്ത നടപടിക്രമങ്ങളും ഉള്ളതിനാല്‍ അത് അമൂര്‍ത്തമല്ല.
ഇന്ന് ഇതൊരു ഫ്യുഡല്‍ സമ്പദ്ഘടനയില്‍പ്പെട്ട കാര്യമോ ദേശീയമായ വ്യവസായങ്ങളുടെയോ പ്രദേശിക ഗ്രൂപ്പുകളുടെയോ താല്പര്യങ്ങളുടെ പോലുമോ കാര്യമല്ല. ഇന്നത്തെക്കാര്യം ചരിത്രപരമായി അതിജീവിച്ച (Historical Survivors) ആളുകള്‍ അവരുടെ സര്‍വ്വതും ആഗോള സാമ്പത്തിക മൂലധനത്തിന്റെ അനുശാസിക്കുന്നതിനോട് പര്യപ്തമാക്കിതീര്‍ക്കുന്നു എന്നതാണ്. ഈ ഊഹാധിഷ്ഠിത മൂലധനം ആഗോളാടിസ്ഥാനത്തില്‍ കേന്ദ്രകൃതമായി കൊണ്ടിരിക്കുന്നു. ഇപ്രകാരം ദേശീയഭരണകൂടത്തിന് പോലും നിലനില്‍പിനുവേണ്ടി വായ്പയും കടങ്ങളും ആവശ്യമായി വരുന്നു. ഓരോരുത്തരും നിക്ഷേപത്തിന് യാചിക്കുകയും ഉറപ്പുകള്‍ കൊടുക്കുകയും ചെയ്യുന്നു. അതുക്കൊണ്ട് അവസാന തിരുമാനങ്ങളെ സംബന്ധിച്ച ചുമതല ‘ബാങ്കിങ്ങ്‘ വഹിക്കുന്നു. കമ്പനികള്‍ തന്നെയും, നാട്ടിന്‍പുറങ്ങളും, നഗരങ്ങളും ബാങ്കിങ്ങ് വ്യവസായത്തിന്റെ അവിതര്‍ക്കിതമായ സ്വത്തായിത്തീരുന്ന സമയം സമാഗതമായിക്കൊണ്ടിരിക്കുന്നു. .’പാരസ്റ്റേറ്റി ‘ ന്റെ (സാമാന്തര ഭരണകൂടം ) സമയം വന്നുകൊണ്ടിരിക്കുന്ന പഴയക്രമങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടതായ സമയം ആഗതമായിക്കൊണ്ടിരിക്കുന്നു.
ഇതിനൊപ്പം പഴയ സാഹോദര്യം നഷ്ടപെട്ടുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ ഇതെല്ലാം സാമൂഹ്യ സംഘടനയുടെ ശിഥിലീക്കരണത്തെയും സാര്‍വത്രികമായ ഇല്ലായ്മ ഉണ്ടായിട്ടും പരസ്പരം ഉദാസീനരായിവര്‍ത്തിക്കുന്ന മനുഷ്യരുടെ ആവിര്‍ഭാവത്തെയുമാണ് കാണിക്കുന്നത്. വലിയ മൂലധനം ഉല്പാദനോപകരണങ്ങളെ നിയന്ത്രിക്കുന്നതു മൂലം വസ് തുനിഷ്ഠത (objectivity) യില്‍ മാത്രമല്ല അധീശത്വം നടത്തുന്നത്. എന്നാല്‍ ആശയവിനിമയ ഉപാധികളുടെയും വാര്‍ത്താമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നത് വഴി ആത്മനിഷ്ഠത (subjectivity)യില്‍ ആധിപത്യം പുലര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ അതിനു തന്നിഷ്ടം പോലെ ഭൗതികവും സാമൂഹികവുമായ വിഭവങ്ങളെ, പ്രകൃതിയെ തിരിച്ചു പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ പറ്റാത്ത വിധത്തില്‍ മാറ്റിക്കൊണ്ടും, മനുഷ്യജീവിയെ ക്രമാനുഗതമായി, വര്‍ദ്ധിച്ച തോതില്‍ അവഗണിച്ചുകൊണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നു. ഈ ലക്ഷ്യ നിര്‍വഹണത്തിന് സാങ്കേതിക ശാസ്ത്രത്തെ അത് അതിയായി ആശ്രയിച്ചിരിക്കുന്നു. അത് കമ്പനികളുടെയും ഗവണ്‍മെന്റുകളെയും ശൂന്യമാക്കിയതുപോലെ ശാസ്ത്രത്തെ ദുരിതത്തിനും, വിനാശത്തിനും തൊഴിലില്ലായ്മക്കുമുളള സാങ്കേതികവിദ്യയാക്കി മാറ്റിക്കൊണ്ട് അതിന്റെ സകലഅര്‍ത്ഥത്തെയും ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു.
ഈ ലോകത്ത് നിലനില്‍ക്കുന്ന തൊഴില്‍, ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിവയെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കുറഞ്ഞ സമയംകൊണ്ട് പരിഹരിക്കാന്‍ വേണ്ടത്ര സാങ്കേതിക ശാസ്ത്രപരമായ സംവിധാനങ്ങള്‍ ഇന്നത്തെ ലോകത്തിനു ഉണ്ട് എന്ന് മാനവികതാവാദികള്‍ ഊന്നി പറയുമ്പോള്‍ അവര്‍ക്ക് അതിനെ സാധൂകരിക്കുന്ന അധികം വാദഗതികള്‍ ആവശ്യമായിവരുന്നില്ല. ഈ സാധ്യത നിര്‍വഹണഘട്ടത്തില്‍ എത്തുന്നില്ലെങ്കില്‍ വലിയ മൂലധനത്തിന്റെ ഭീഭത്സമായ ലാഭാന്വേഷണം അതിനെ തടയുന്നതുക്കൊണ്ടാണ്.
വലിയ മൂലധനം കമ്പോള സമ്പദ്ഘടനയെ ഇപ്പോള്‍തന്നെ തളര്‍ത്തിക്കളഞ്ഞിരിക്കുന്നു. വലിയ മൂലധനം തന്നെ ഉണ്ടാക്കിയ കുഴപ്പം നിറഞ്ഞ സാഹചര്യത്തെ നേരിടുന്നതിനുവേണ്ടി അതു സമൂഹത്തിന് അച്ചടക്കം ഉണ്ടാക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ആ അയുക്തികതയുടെ മുമ്പില്‍ യുക്തിസഹമായി ഉയര്‍ത്തപ്പെടുന്നത് യുക്തിയുടെ ശബ്ദമല്ല മറിച്ച് ഏറ്റവും ഇരുണ്ട വര്‍ഗ്ഗപരതയും മതമൗലികവാദങ്ങളും മതഭ്രാന്തുകളുമാണ്. ഈ നവ്യമായ അയുക്തികത (Neo-irrationalism) പ്രദേശങ്ങളെയും സമൂഹങ്ങളെയും നയിക്കാന്‍പോകുന്നു എന്നതാണ് സ്ഥിതിയെങ്കില്‍ പുരോഗമനശക്തികളുടെ പ്രവര്‍ത്തന തീവ്രത ദീവസം തോറും കുറഞ്ഞുവരുന്നു.
മറിച്ചു ലക്ഷകണക്കിന് തൊഴിലാളികള്‍ ഭരണകൂട കേന്ദ്രീകരണത്തിന്റെ അയഥാര്‍ത്ഥ്യങ്ങളെയും മുതലാളിത്ത വ്യവസ്ഥിതിയിലുള്ള ജനാധിപത്യത്തിന്റെ അസത്യങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കുന്നു. അങ്ങനെ ജനങ്ങള്‍ രാഷ്ട്രീയ സംഘടനകളെയും ഗവണ്‍മെന്റെനെയും ചോദ്യം ചെയ്യുന്നതുപോലെ തൊഴിലാളികള്‍ അവരുടെ അഴിമതിക്കാരായ തൊഴിലാളി നേതാക്കന്‍മാര്‍ക്കെതിരെയും ഉയരുവാന്‍ തുടങ്ങിരിക്കുന്നു. എന്നാല്‍ ഈ പ്രതിഭാസങ്ങള്‍ക്കെല്ലാം ഒരു ദിശാബോധം നല്‍കേണ്ടത് ആവശ്യമാണ് അല്ലെങ്കില്‍ അത് പുരോഗമിക്കാത്ത താല്‍ക്കാലിക പ്രതിഭാസമായി വഴിമുട്ടിപ്പോകും. ജനസാമാന്യത്തിന്റെ ഹൃദയത്തില്‍ വച്ച് ഉല്പാദനഘടകങ്ങളുടെ മൗലീകമായ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതാവശ്യമാണ്.
ഹ്യൂമനിസ്റ്റുകള്‍ക്ക് തൊഴിലും, മൂലധനവുമാണ് ഉല്പാദനത്തിന്റെ ഘടകങ്ങള്‍. ഉഹക്കച്ചടവും അന്യായപലിശ ഈടാക്കലും അപ്രസക്തങ്ങളാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഈ രണ്ടുഘടകങ്ങള്‍ക്കിടയില്‍ ഇതുപോലെ നിലനിന്നുപോന്ന അര്‍ത്ഥരഹിതമായ ബന്ധം ആകെമാറ്റുന്നതിനുവേണ്ടി മാനവികതാവാദികള്‍ പോരാടുന്നു. ഇത്രനാളും ലാഭം മൂലധനത്തിനും, ശമ്പളം തൊഴിലാളികള്‍ക്കും എന്ന വാദഗതിയെ ന്യായികരിച്ചു പോകുന്നു. അതുവഴി ഇത്തരം ഒരു അസുന്തുലിതാവസ്ഥയെ നിക്ഷേപം ഏര്‍പ്പെടുന്ന ‘അപകടം‘ കൊണ്ട് ന്യായിക്കരിക്കുകയാണ് ചെയ്തിരുന്നത്. ഇത് കേട്ടാല്‍ തോന്നും ഒരോ തൊഴിലാളിയും അവന്റെ വര്‍ത്തമാനവും ഭാവിയും തൊഴിലില്ലായ്യമകളുടെയും പ്രതിസന്ധികളുടെയും ഏറ്റക്കുറിച്ചിലിനുസൃതുമായിക്കൊണ്ട് അപകടപ്പെടുത്തുന്നില്ലായെന്ന്.
ഇതുകൂടാതെ കമ്പനിയുടെ മാനേജുമെന്റിന്റെ ഭരണനിര്‍വ്വഹണത്തിലും തീരുമാനങ്ങളിലും പങ്കുവഹിക്കുകയും ചെയ്യുന്നുമുണ്ട്. കമ്പനിയില്‍ വീണ്ടും നിക്ഷേപിക്കാത്ത ലാഭം അതിന്റെ വികസനത്തിനോ വൈവിധ്യവത്കരണത്തിനോ തിരിച്ചുവിടാത്തലാഭം സാമ്പത്തികമായ ഊഹക്കച്ചവടത്തിലേക്കു നയിക്കപ്പെടുന്നു! പുതിയ തോഴിലുറവിടങ്ങള്‍ സൃഷ്ടിക്കാത്ത ലാഭം സാമ്പത്തികമായ ഊഹക്കച്ചവടത്തിലേക്കു തിരിച്ചു വിടപ്പെടുന്നു!.
അതുക്കൊണ്ട് തൊഴിലാളികളുടെ പോരാട്ടം മൂലധനത്തെ അതിന്റെ പരമാവധി ഉത്പാദനപരമായ ആദായം ലഭിക്കുന്നതിലേയ്ക്കു നിര്‍ബന്ധിക്കുന്ന തരത്തില്‍ പ്രയോഗിക്കേണ്ടിരിക്കുന്നു. പക്ഷേ ഭരണവും ദിശാബോധവും പങ്കിട്ടെടുത്തെങ്കിലല്ലാതെ ഇതു നടപ്പില്‍ വരുത്തുവാന്‍ കഴിയുകയില്ല അങ്ങനെയല്ലാതെ എങ്ങനെയാണ് കൂട്ടപിരിച്ചുവിടലും, കമ്പനി പൂട്ടിക്കളയലും ചെറിയ കമ്പിനികളെ വന്‍കിട കമ്പനികള്‍ വിഴുങ്ങുന്നതും തടയാന്‍ സാധിക്കുക ? എന്തെന്നാല്‍ വലിയ ഉപദ്രവം ഇരിക്കുന്നത് ഉപനിക്ഷേപത്തിലും (subinvestment), കപടപാപ്പരത്വത്തിലും (Fradulent Bankruptcy), കൃത്രിമകട ബാധ്യതയിലും (Forced indebtedness) മൂലധനത്തിന്റെ പറന്നുമറയലിലും (Capital Flight) ആണ്. ഉത്പാദനവര്‍ദ്ധനവിന്റെ ഫലമായി കിട്ടാവുന്നലാഭങ്ങളില്‍ അല്ല. ഇനി ചിലര്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പാഠങ്ങള്‍ പിന്തുടര്‍ന്നുകൊണ്ട് ഉത്പാദനോപകരണങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കണമെന്നു നിര്‍ബന്ധിക്കുകയാണെങ്കില്‍ അവര്‍ അടുത്തകാലത്തു യഥാര്‍ത്ഥ സോഷ്യലിസം പാരാജയപ്പെട്ട കാര്യം കൂടി പരിഗണിക്കണം.
തൊഴിലാളിയെ ചിട്ടപ്പെടുത്തിയത് പോലെതന്നെ മൂലധനത്തിന്റെ ചിട്ടപ്പെടുത്തല്‍ കൂടുതല്‍ ലാഭകരമായ സ്ഥലങ്ങളിലേക്കും മണ്ഡലങ്ങളിലേക്കും അതിന്റെ പറക്കല്‍ ഉളവാക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഉയര്‍ത്തപ്പെടുന്ന എതിര്‍ വാദത്തെ സംബന്ധിച്ചാണെങ്കില്‍ ഇതുവളരെ ദീര്‍ഘമായ കാലത്തേയ്ക്കു സംഭവിക്കുകയില്ലെന്ന് വിശദീക്കരിക്കേണ്ടിരിക്കുന്നു. എന്തെന്നാല്‍ ഇപ്പോഴത്തെ പദ്ധതിയുടെ അയുക്തികത അതിനെ അതിന്റെ ലോകവ്യാപകമായ പൂരിതാവസ്ഥയിലേക്കും പ്രതിസന്ധിയിലേക്കും നയിക്കുന്നു. ഈ എതിര്‍പക്ഷം അടിസ്ഥാനപരമായ ഒരു അസന്മാര്‍ഗീകതയെ അംഗീകരിക്കുന്നു. കൂടാതെ മൂലധനം ബാങ്കിങ്ങിലേക്ക് സ്ഥാനാന്തരചലനം നടത്തുന്ന ചരിത്രപരമായ പ്രക്രിയയെ അവഗണിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമോ? വ്യവസായ സംരംഭകന്‍ തന്നെ സ്വയം ശാസനാധികാരമുണ്ടെന്ന് തോന്നിക്കുന്ന ഒരു ശൃഖലയില്‍ സ്വയം തീരുമാനിക്കാന്‍ കഴിയാത്ത ഒരു ജോലിക്കാരനായി മാറിക്കൊണ്ടിരിക്കുന്നു. കൂടാതെ സാമ്പാത്തിക പ്രവര്‍ത്തന മാന്ദ്യം എന്ന പ്രക്രിയ കൂടുതല്‍ മോശമാകുന്നതിന്റെ തോതനുസരിച്ച് വ്യവസായ സംരംഭകന്‍ തന്നെ ഈ കേന്ദ്രാശയങ്ങള്‍ പരിഗണിക്കുവാന്‍ തുടങ്ങും.
മാനവികതാവാദികള്‍ക്ക് തൊഴിലിന്റെ മണ്ഡലത്തില്‍ മാത്രമല്ല പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നത്; രാഷ്ട്രീയ രംഗത്തും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിന്റെ ലക്ഷ്യം ആഗോള മൂലധന ശക്തികളുടെ കൈയില്‍ ഭരണക്കൂടം ഒരു ഉപകരണമായി മാറുന്നത് തടയുക എന്നതാണ്. വേറൊരുലക്ഷ്യം ഉല്പാദനഘടകങ്ങള്‍ തമ്മിലുള്ള ബന്ധം ന്യായമായിരിക്കുകയെന്ന ലക്ഷ്യം നേടുകയും സമൂഹത്തില്‍ നിന്നു തട്ടിപ്പറിച്ചെടുത്ത സ്വയം ഭരണാവകാശം അതിനു തിരിച്ചുക്കൊടുക്കുകയും ചെയ്യുക എന്നതാണ്.
“ഒരു യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ഉറപ്പുവരുത്തണം. കൂടാതെ അവരുടെ പ്രാതിനിധ്യവും വികസനവും ശരിക്കും പ്രായോഗികമാകുന്നതിന് അനുകൂലമായ നടപടികള്‍ പൂര്‍ണ്ണമായി സ്വീകരിക്കണം.”
2. ഔപചാരിക ജനാധിപത്യവും യഥാര്‍ത്ഥ ജനാധിപത്യവും( Formal Democracy And Real Democracy)
ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളായ അധികാരങ്ങളുടെ വിഭജനം, പ്രാതിനിധ്യം ന്യൂനപക്ഷ ബഹുമാനം എന്നിവ തകര്‍ന്നപ്പോള്‍ ജനാധിപത്യത്തിന്റെ സൗധം കാര്യമായി നശിച്ച്‌കൊണ്ടേയിരിക്കുന്നു.
സൈദ്ധാന്തീകമായി അധികാര വിഭജനം എന്നുപറയുന്നതില്‍തന്നെ ഒരു വൈരുദ്ധ്യം അടങ്ങുന്നു. അവയെ തമ്മില്‍ കൊളുത്തുന്ന അടുത്തബന്ധുക്കള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നതിന് പ്രയോഗത്തില്‍ ഓരോന്നിന്റെയും ഉത്ഭവവും ഘടനയും കണ്ടുപിടിച്ചാല്‍ മതിയാക്കുന്നതാണ്. അത് മറ്റുതരത്തില്‍ ആവാന്‍ വഴിയില്ല. അവയെല്ലാം ഒരേ സമ്പ്രദായത്തിന്റെ ഭാഗമാണ്. അതുക്കൊണ്ട് ഒന്നു മറ്റുള്ളവയെ കടന്നുമുന്നേറുന്നതും പ്രവര്‍ത്തനങ്ങള്‍ ഒന്നിനുമേല്‍ ഒന്നു വരുന്നതും അഴിമതിയും ക്രമക്കേടും എന്നി പ്രതിസന്ധികളെല്ലാം ആഗോള വ്യാപകമായി ഒരു രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ ചൂറ്റുപാടിനോട് സമാനമായി വരുന്നു.
പ്രാതിനിധ്യത്തെ സംബന്ധിച്ചു പറഞ്ഞാല്‍ സാര്‍വ്വത്രീക വോട്ടവകാശത്തിന്റെ വ്യാപനകാലം മുതല്‍ തിരഞ്ഞെടുപ്പിനും ജനപ്രതിനിധികള്‍ക്ക് ലഭിച്ച ജനവിധിയുടെ അന്ത്യത്തിനും ഇടയില്‍ ഒരേ പ്രവര്‍ത്തിയേ ഉള്ളൂ എന്നാണ് വിചാരിക്കുന്നത്. പക്ഷേ കാലം മുന്നോട്ടുപോയപ്പോള്‍ അനേകംപേര്‍ ചേര്‍ന്ന് കുറച്ചുപേരെ തിരഞ്ഞെടുക്കുന്ന ഒരു ഒന്നാം പ്രവര്‍ത്തനവും തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവര്‍ക്ക് ലഭിച്ച ജനവിധിക്ക് വിരുദ്ധമായ താല്പര്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന രണ്ടാംപ്രവര്‍ത്തനവും ഉണ്ടെന്ന് ബോധ്യപ്പെട്ടു. ഇപ്പോള്‍ത്തന്നെ ജനങ്ങളും ആവശ്യങ്ങളില്‍ നിന്ന് അന്യമായ നേതൃത്വങ്ങളിലേക്ക് ചുരുങ്ങിയ രാഷ്ട്രീയ സംഘടനകളിലും ഈ തിന്മ വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇപ്പോള്‍ത്തന്നെ, രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്‍ താല്‍പ്പര്യങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്കു പണം നല്‍കുകയും അവര്‍ക്കു പിന്തുടരേണ്ടി വരുന്ന നയങ്ങള്‍ അനുശാസിക്കുകയും ചെയ്യതുവരുന്നുണ്ട് ഇതെല്ലാം കാണിക്കുന്നത് ജനാധിപത്യത്തിന്റെ സങ്കല്‍പത്തിലും നിര്‍വഹണത്തിലുമുള്ള അഗാധമായ പ്രതിസന്ധിയാണ്.
ജനസാമാന്യത്തോടുള്ള കൂടിയാലോചനങ്ങള്‍ക്കും സാര്‍വ്വത്രീക ജനഹിത പരിശോധനയ്ക്കും സ്ഥാനാര്‍ത്ഥികളെ നേരിട്ടു തിരഞ്ഞടുക്കുന്നതിനും ഏറ്റവും അധികം പ്രാധാന്യം കല്‍പിച്ചുക്കൊണ്ട് പ്രാതിനിധ്യ സമ്പ്രദായത്തിനു മാറ്റം വരുത്തുവാന്‍ ഹ്യൂമിനിസ്റ്റുകള്‍ പ്രയത്‌നിക്കുന്നു. എന്തെന്നാല്‍ പല രാജ്യങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളോടു താരതമ്യം ചെയ്യുമ്പോള്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ അപ്രധാനമാക്കുന്ന നിയമങ്ങളും അല്ലെങ്കില്‍ ഒരുവനെ സമൂഹത്തിന്റെ ഇച്ഛയ്ക്ക മുമ്പില്‍ സ്വയം അവതരിപ്പക്കുന്നത് തടയുന്ന ഗൂഢതന്ത്രങ്ങളും സ്ഥാനാര്‍ത്ഥിത്വത്തിന് സാമ്പത്തിക പരിധികള്‍ നിശ്ചയ്ക്കുന്ന നിയമങ്ങളും നിലവിലുണ്ട്.
പൗരന്മാരെ തിരഞ്ഞെടുക്കുവാനും തിരഞ്ഞെടുക്കപ്പെടാനുമുള്ള പൂര്‍ണ്ണമായ കഴിവിനെ എതിര്‍ക്കുന്ന ഓരോ ഭരണഘടനയും അല്ലെങ്കില്‍ നിയമവും യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ തായ് വേര് നശിപ്പിക്കുകയാണ് ചെയ്യുന്നത്. അവയെല്ലാം തന്നെ നീതിന്യായ വ്യവസ്ഥയ്ക്കും അതീതമാണ്.
ഇനി അവസരസമത്വത്തെക്കുറിച്ച് പറയുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥികള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ വ്യാഖ്യാനിച്ചവതരിക്കുമ്പോള്‍ പൊതുജന മാധ്യമങ്ങള്‍ എല്ലാ ജനങ്ങളുടെയും സേവനത്തിനു പ്രയോജനപ്പെടുത്തണം. എല്ലാ സ്ഥാനാര്‍ത്ഥിക്കള്‍ക്കും കൃത്യമായി തുല്യമായി അവസരം അനുവദിക്കുകയും വേണം മറുവശത്ത് രാഷ്ട്രീയ ഉത്തരവാദിത്വ നിയമം പ്രാബല്യത്തില്‍ വരുത്തണം. ഇതുവഴി സമ്മതിദായകരോട് വാഗ്ദാനം ചെയ്ത കാര്യം നിര്‍വഹിക്കാത്ത ഏതൊരു ജനപ്രതിനിധിയുടേയും അവകാശങ്ങള്‍ എടുത്തമാറ്റപ്പെടുകയും പിരിച്ച് വിടുകയും ചെയ്യ്തുക്കൊണ്ട് രാഷ്ട്രീയവിചാരണയെ നേരിടേണ്ടിവരണം. വാഗ്ദാനം പാലിക്കാത്ത വ്യക്തികളും പാര്‍ട്ടികളും ഭാവിയിലെ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പെട്ടിയുടെ ശിക്ഷ അനുഭവിക്കും എന്നമട്ടില്‍ ഇന്ന് നിലനില്‍ക്കുന്ന ഉപായത്തെ സംബന്ധിച്ചു പറഞ്ഞാല്‍ അത് തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളെ ചതിക്കുക എന്ന രണ്ടാമത്തെ കര്‍മ്മത്തില്‍ നിന്ന് ഒരിക്കലും തടയുന്നില്ല.
അടിയന്തിര പ്രാധാന്യമുളള കാര്യങ്ങളെപ്പറ്റി നേരിട്ട് കൂടിയാലോചന നടത്തുന്നതിനെ സംബന്ധിച്ചാണെങ്കില്‍ സാങ്കേതിക ശാസ്ത്രപരമായി അതുനടപ്പില്‍ വരുത്തുന്നതിനുളള അവസരങ്ങള്‍ ദിവസവും വര്‍ദ്ധിച്ചവരുന്നുണ്ട്. കൃത്രിമം കാട്ടുന്ന അഭിപ്രായ വോട്ടടുപ്പുകള്‍ക്കും അവലോകനങ്ങള്‍ക്കും മുന്‍ഗണന കല്‍പിക്കുന്ന ഒരു കാര്യമല്ല ഇത്. എന്നാല്‍ പരിഷ്‌കൃതമായ ഇലക്‌ട്രോണിക് മാധ്യമങ്ങളും കമ്പ്യൂട്ടറും ഉപയോഗിച്ചു പങ്കാളിത്തതിനും നേരിട്ടുള്ള വോട്ടിനും സൗകര്യം ഉണ്ടാക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്.
ഒരു യഥാര്‍ത്ഥ ജനാധിപത്യ വ്യവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ഉറപ്പുവരുത്തണം. കൂടാതെ അവരുടെ പ്രാതിനിധ്യവും വികസനവും ശരിക്കും പ്രായോഗികമാകുന്നതിന് അനുകൂലമായ നടപടികള്‍ പൂര്‍ണ്ണമായി സ്വീകരിക്കണം. ഇക്കാലത്ത് വിദേശികളോടുള്ള വെറുപ്പിനാലും (Xenophobia) വിവേചനത്താലും വ്രണിതരായ ന്യൂനപക്ഷങ്ങള്‍ അവരെ അംഗീകരിക്കണമെന്ന് അത്യുല്‍ക്കട ദുഃഖത്തോടെ ആവശ്യപ്പെടുന്നു. ആ അര്‍ത്ഥത്തില്‍ ഈ പ്രശ്‌നം ചര്‍ച്ചയുടെ ഏറ്റവും പ്രധാനപ്പെട്ട തലത്തില്‍ ഉയര്‍ത്തേണ്ടത് മാനവികതാവാദികളുടെ ചുമതലയാകുന്നു. പ്രത്യക്ഷമോ ഒളിച്ചുവെക്കപ്പെട്ടതോ ആയ നവനാസിസ മനോഭാവങ്ങളെ തോല്പ്പിക്കുന്നതുവരെ ഈ സമരം എല്ലാ ദിക്കിലും നയിക്കേണ്ടതും അവര്‍ തന്നെ. വാസ്തവത്തില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതുക എന്നു പറഞ്ഞാല്‍ എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുക തന്നെയാണ്.
വലിയ മൂലധനത്തിന്റെ കയ്യിലെ കളിപ്പാവയായ കേന്ദ്രീകൃതഭരണകൂടത്തിന്റെ നിര്‍ബന്ധംകൊണ്ട് ഒരു രാജ്യത്ത് മുഴുവനായും, ചില ജില്ലകളിലോ, സംസ്ഥാനങ്ങളിലോ ചില പ്രദേശങ്ങളും ന്യൂനപക്ഷങ്ങള്‍ക്ക് നേരെ വിവേചനം കാണിക്കുന്നുണ്ട്. കേന്ദ്രീകൃത ഭരണകൂടം ഇന്നു വലിയ മൂലധനത്തിന്റെ കൈയ്യിലെ നിര്‍വ്വികാരമായ ഒരു ഉപകരണമാണ്. ഒരു ഫെഡറല്‍ സ്വഭാവമുള്ള സംഘടന വികസിക്കുമ്പോള്‍ മാത്രമേ ഇത് അവസാനിക്കുകയുള്ളൂ. അത്തരം ഒരു സംഘടനയില്‍ ശരിയായ രാഷ്ട്രീയധികാരം ചരിത്രപരവും സാമൂഹ്യവുമായ സത്തയുടെ കൈകളിലേക്കു തിരിച്ചുപോകുന്നു.
അവസാനമായി, മൂലധനം, തൊഴില്‍, യഥാര്‍ത്ഥ ജനാധിപത്യം അധികാരവികേന്ദ്രീകരണം തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങള്‍ക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കുക എന്നു പറഞ്ഞാല്‍ ഒരു പുതിയതരം സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കി രാഷ്ട്രീയ സമരം തിരിച്ചുവിടുക എന്നാണ് അര്‍ത്ഥം. ജനങ്ങളുടെ ചലനാത്മകമായ ആവിശ്യങ്ങള്‍ക്കനുസരിച്ചുള്ള നിരന്തരമായ മാറ്റത്തിന് വഴങ്ങുന്ന ഒരു സമൂഹമാണാവശ്യം. ജനങ്ങളുടെ ആവശ്യങ്ങള്‍ ഇന്ന് ആശ്രിതത്വം മൂലം വീര്‍പ്പുമുട്ടലനുഭവിക്കുകയാണ്.
“ഒരു വ്യക്തിയോ മനുഷ്യരുടെ ഒരു കൂട്ടമോ ഓരോ പ്രാവിശ്യവും മറ്റുള്ളവരില്‍ സാഹസീകമായി ആധിപത്യം സ്ഥാപിക്കുമ്പോള്‍ അവര്‍ അവരുടെ ഇരകളെ ‘സ്വാഭാവികമായി’ വസ്തുക്കളായി മാറ്റികൊണ്ടു ചരിത്രത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിക്കുന്നു.”
3.ഹ്യുമനിസ്റ്റുകളുടെ നിലപാട് (The Humanist stand)
ദൈവത്തെയോ പ്രകൃതിയേയോ സമൂഹത്തെയോ ചരിത്രത്തെയോ സംബന്ധിച്ച കാല്‍പ്പനീകമായ സിദ്ധാന്തങ്ങളില്‍ നിന്നു, മാനവികതാവാദികള്‍ പ്രചോദനം ഉള്‍കൊള്ളുന്നില്ല. മാനവവാദികളുടെ പ്രവര്‍ത്തനം ജീവിതത്തിന്റെ ആവശ്യങ്ങളില്‍ നിന്നാരംഭിക്കുന്നു. ദുഃഖമകറ്റുകയും സുഖത്തെ പ്രാപിക്കുകയും ചെയ്യുകയാണ് ജീവിതാവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ക്ക് മനുഷ്യന്‍ ഭൂതകാല അനുഭവത്തിന്റെ അടിസ്ഥാനത്തിലും, വര്‍ത്തമാന പരിതസ്ഥിതികള്‍ മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തിലും ഭാവിയെ സംബന്ധിച്ച ദീര്‍ഘവീക്ഷണം കൂടി ചേര്‍ക്കുന്നു.
മനുഷ്യന്റെ അനുഭവം എന്നത് പ്രാകൃതീകവും ശരീരശാസ്ത്രപരവുമായ തെരഞ്ഞെടുപ്പുകളുടെയും സഞ്ചയത്തിന്റെയും ഉല്പന്നമല്ല– അതു മറ്റു ജീവിവര്‍ഗ്ഗങ്ങളിലും സംഭവിക്കുന്നതുതന്നെയാണ്, മറിച്ച് വര്‍ത്തമാനകാല ദുഃഖം അതിജീവിക്കുതിനും ഭാവിയിലേത് നിവാരണം ചെയ്യുന്നതിനും വേണ്ടി തൊടുത്തുവിടപ്പെട്ട സാമൂഹികവും വ്യക്തിഗതവുമായ അനുഭവവും ആണ്. സാമൂഹികമായ നിര്‍മ്മാണങ്ങളില്‍ സഞ്ചയിച്ചുകാണുന്ന മനുഷ്യപ്രവര്‍ത്തനം (പിന്‍തലമുറയിലേക്കു) കൈമാറ്റപ്പെടുന്നു; ഒരാളുടെ ശരീരത്തിലേതുപോലും അടങ്ങുന്ന സ്വാഭാവികമായ ഉപാധികള്‍ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള തുടര്‍ച്ചയായ സമരത്തില്‍ ( മനുഷ്യ പ്രവര്‍ത്തനത്തിന്) തലമുറ തോറും അതിന് മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഇപ്രകാരം മനുഷ്യജീവിയെ ലോകത്തെയും സ്വന്തം പ്രകൃതിയെയും പരിവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളതരം സാമൂഹികമായ പ്രവര്‍ത്തനത്തോടുകൂടിയ ഒരു ചരിത്രപരമായ സത്തയെന്നു നിര്‍വചിക്കണം. ഒരു വ്യക്തിയോ മനുഷ്യരുടെ ഒരു കൂട്ടമോ ഓരോ പ്രാവിശ്യവും മറ്റുള്ളവരില്‍ സാഹസീകമായി ആധിപത്യം സ്ഥാപിക്കുമ്പോള്‍ അവര്‍ അവരുടെ ഇരകളെ ‘സ്വാഭാവികമായി‘ വസ്തുക്കളായി മാറ്റികൊണ്ടു ചരിത്രത്തെ പിടിച്ചുനിര്‍ത്തുന്നതില്‍ വിജയിക്കുന്നു. പ്രകൃതിക്ക് ഉദ്ദേശ്യങ്ങള്‍ (Intention) ഒന്നും തന്നെ ഇല്ല; അതുകൊണ്ട് മറ്റുള്ളവരുടെ സ്വാതന്ത്ര്യവും ഉദ്ദേശ്യങ്ങളും തടയപ്പെടുമ്പോള്‍ അവര്‍ സ്വാഭാവികമായ വസ്തുക്കളായി മാറ്റപ്പെടുന്നു.
സാവധാനം മുന്നേറുന്ന മനുഷ്യവര്‍ഗ്ഗപുരോഗതിക്ക്, ചില മനുഷ്യജീവികള്‍ മറ്റുളളവരുടെ മേല്‍ പ്രയോഗിക്കുന്ന സാഹസീകവും മൃഗീയവുമായ ആധിപത്യം സ്ഥാപിക്കല്‍ ഒഴിവാക്കികൊണ്ട്, പ്രകൃതിയേയും സമൂഹത്തേയും പരിവര്‍ത്തനം ചെയ്യിക്കേണ്ട ആവശ്യമുണ്ട്. ഇതു സംഭവിക്കുമ്പോള്‍ പ്രാക് ചരിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായ മനുഷ്യചരിത്രത്തിലേക്ക് ഒരു പ്രയാണം ഉണ്ടാവും. അതിനിടയില്‍, അവന്റെ സാക്ഷാത്കാരങ്ങളിലും സ്വാതന്ത്ര്യത്തിലും പൂര്‍ണ്ണമായ മനുഷ്യജീവിയുടേതൊഴികെ വേറെ യാതൊരു കേന്ദ്രമൂല്യത്തില്‍ നിന്നും നമ്മുക്ക് ആരംഭിക്കുവാന്‍കഴിയുകയില്ല. ഇങ്ങനെ മാനവികതാവാദികള്‍ പ്രഖ്യാപക്കുന്നു. ‘യാതൊന്നും മനുഷ്യനു മീതേയുമില്ല; ഒരു മനുഷ്യനും മറ്റൊരു മനുഷ്യന്റെ കിഴേയുമല്ല‘.
ദൈവം, ഭരണകൂടം, പണം അല്ലങ്കില്‍ വേറേ എന്തങ്കിലും വസ്തു കേന്ദ്രമൂല്യമായി അംഗീകരിച്ചാല്‍ മനുഷ്യന്‍ അപ്രധാനനായി തീരും അങ്ങനെ അവന്റെ നിയന്ത്രണത്തിനോ പീഠനത്തിനോ ഉളള ചുറ്റപാടുകള്‍ സൃഷ്ടിക്കപ്പെടും. ഹ്യുമനിസ്റ്റുകള്‍ ഈ കേന്ദ്ര ആശയം വ്യക്തമായി ധരിച്ചിട്ടുണ്ട്. ഹ്യുമനിസ്റ്റുകള്‍ നിരീശ്വരവാദികളോ അല്ലെങ്കില്‍ വിശ്വാസികളോ ആയിരിക്കും. എന്നാല്‍ അവര്‍ ലോകത്തെ പറ്റിയുള്ള അവരുടെ ദര്‍ശനത്തിനും അവരുടെ പ്രവര്‍ത്തനത്തിനും അടിത്തറയിടുന്നതിനുവേണ്ടി, അവര്‍ നിരീശ്വര വാദത്തില്‍ നിന്നോ വിശ്വാസത്തില്‍ നിന്നോ ആരംഭിക്കുന്നില്ല. അവര്‍ മനുഷ്യനില്‍ നിന്നും അവന്റെ അടിയന്തിരമായ ആവശ്യങ്ങളില്‍ നിന്നും ആരംഭിക്കുന്നു. കൂടുതല്‍ നല്ലതായ ഒരു ലോകത്തിനു വേണ്ടി അവര്‍ പ്രയത്‌നിക്കുമ്പോള്‍ ചരിത്രത്തെ പുരോഗമനപരമായ ഒരു ദിശയിലേക്കു ചലിപ്പിക്കുന്ന ഒരു ഉദ്ദേശ്യം അവര്‍ കണ്ടുപിടിച്ചതായി അവര്‍ക്കു വിശ്വാസം വന്നാല്‍ അവര്‍ ആ വിശ്വാസത്തെ അല്ലെങ്കില്‍ കണ്ടുപിടിത്തത്തെ മനുഷ്യ ജീവിയുടെ സേവനത്തിനു വേണ്ടി സമര്‍പ്പിക്കുന്നു.
ഹ്യൂമനിസ്റ്റുകള്‍ മൗലീകമായ പ്രശ്‌നം ആവിഷ്‌ക്കരിക്കുന്നു, അതായത് ഒരാള്‍ ജീവിക്കണമോ എന്നറിയുകയും എങ്കില്‍ അത് ഏതവസ്ഥയില്‍ ആയിരിക്കണമെന്നു നിശ്ചയിക്കുകയും ചെയ്യുക എന്നതാണ് മൗലിക പ്രശ്‌നം.
മനുഷ്യപുരോഗതിക്കു വിഘാതമായി നിന്നിട്ടുളള എല്ലാ തരം ശാരീരികവും , സാമ്പത്തികവും, വര്‍ഗ്ഗപരവും, മതപരവും, ലൈംഗീകവും, ആശയപരവുമായ അക്രമണങ്ങള്‍ ഹ്യുമനിസ്റ്റുകള്‍ വെറുക്കുന്നു.
ഹ്യുമനിസ്റ്റുകള്‍ക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയ എല്ലാതരം വിവേചനവും മനുഷ്യ നിഷേധത്തിനുള്ള ഒരു ഉപകരണമാണ്.
ഹ്യുമനിസ്റ്റുകള്‍ അക്രമസ്വഭാവികളല്ല. എന്നാല്‍ എല്ലാറ്റിനും ഉപരിയായി അവര്‍ ഭീരുക്കളോ അക്രമം നേരിടുന്നതിനു ഭയമുള്ളവരോ അല്ല. എന്തെന്നാല്‍ അവരുടെ പ്രവര്‍ത്തനം അര്‍ത്ഥ സംമ്പുഷ്ടമാണ്. മാനവികതാവാദികള്‍ അവരുടെ വ്യക്തിജീവിതത്തെ സാമൂഹിക ജീവിതവുമായി ബന്ധപ്പെടുത്തുന്നു. അവര്‍ നേരല്ലാത്ത വിരുദ്ധ സിദ്ധാന്തങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല; ഈ വസ്തുതയിലാണ് അവരുടെ പൊരുത്തം ഇരിക്കുന്നത്. അവിടെ ഹ്യുമനിസത്തിനും ഹ്യുമനിസ്റ്റ് വിരുദ്ധയ്ക്കും ഇടയില്ലുള്ള വിഭജനരേഖ വരയ്ക്കപ്പെടുന്നു. മാനവികത വലിയ മൂലധനത്തിനു മുന്നില്‍ തൊഴിലും ഔചാരിക ജനാധിപത്യത്തിനു മുന്നില്‍ യഥാര്‍ത്ഥ ജനാധിപത്യവും കേന്ദ്രീകരണത്തിന് മുമ്പില്‍ വികേന്ദ്രീകരണം എന്ന വിഷയവും വിവേചനത്തിനു മുമ്പില്‍ വിവേചന രാഹിത്യം എന്ന വിഷയവും , അടിച്ചമര്‍ത്തലിനു മുമ്പില്‍ സ്വാതന്ത്ര്യം എന്ന വിഷയവും വൈരാഗ്യം, സഹാപരാധിത്വം അസംബന്ധം എന്നിവയ്ക്കു മുമ്പില്‍ ജീവിതത്തിലെ അര്‍ത്ഥം എന്ന വിഷയവും മുന്‍ഗണയോടെ പരിഗണിക്കുന്നു.
വര്‍ത്തമാന കാലഘട്ടത്തില്‍ മാനവികതയ്ക്കു മാത്രമെ പ്രാമാണികമായ സന്മാര്‍ഗ്ഗ സിദ്ധാന്തങ്ങള്‍ ഉള്ളൂ; എന്തെന്നാല്‍ അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമാണ്. അതുപോലെ അത് ഇച്ഛാശക്തിയിലും (Intention) സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നതു കൊണ്ട് അത് ഒരു അബദ്ധത്തെയും തെറ്റായ വിശ്വാസത്തെയും തമ്മിലും, തെറ്റിദ്ധരിക്കപ്പെട്ടവനെയും വഞ്ചകനെയും തമ്മിലും വേര്‍തിരിച്ചുകാണുന്നു.
“പൊതുവില്‍ അനീതിയോടു തീവ്ര പ്രതികരണം നടത്തുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വലിയ വിഭാഗങ്ങള്‍ ബോധപൂര്‍വ്വമായ മാറ്റത്തിന് അവരുടെ ഇച്ഛയെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ തോത് പൊതുവിലുള്ള പ്രതിസന്ധി അവരെ ബാധിക്കുന്നതിന് അനുസരിച്ചായിരിക്കും.”
4. ശുദ്ധ ഹ്യുമനിസത്തില്‍ നിന്ന് ബോധപൂര്‍വമായ ഹ്യുമനിസത്തിലേക്ക് (From Naive Humanism to Conscious Humanism)
ഹ്യുമനിസം കേവലമായ പ്രതിഷേധത്തില്‍ നിന്ന് സമ്പദ്ഘടനകളെ പരിവര്‍ത്തിപ്പിക്കുന്ന ദിശയിലേക്ക് തിരിച്ച് ബോധപൂര്‍വകമായ ഒരു ശക്തിയായി മാറേണ്ടത് സമൂഹമെന്ന അടിത്തട്ടില്‍, തൊഴിലാളികള്‍ പണിചെയ്യുന്നിടത്തും അവരുടെ വാസസ്ഥലങ്ങിലും ആണ്.
ട്രേഡ് യൂണിയന്‍ അടിസ്ഥാനത്തിലുള്ള സംഘടനങ്ങളിലെ പൊരുതുന്ന അംഗങ്ങളെയും, പുരോഗമന സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങളെയും സംബന്ധിച്ചാണെങ്കില്‍, അവരുടെ സമരം യോജിപ്പിലെത്തുന്നത് അവര്‍ അംഗങ്ങളായിട്ടുള്ള സംഘടനകളിലെ നേതൃത്വങ്ങളെ പരിവര്‍ത്തിപ്പിക്കാന്‍ അവര്‍ പ്രവണത കാട്ടുന്ന തോതില്‍ ആയിരിക്കും. അടിയന്തിര സ്വഭാവമുള്ള അവകാശങ്ങളെക്കാള്‍ മുമ്പ് മാനവികത നിര്‍ദ്ദേശിക്കുന്ന മൗലീകമായ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി , ഒന്നാം സ്ഥാനത്ത് വയ്ക്കുന്നതിന് അവരുടെ അംഗങ്ങള്‍ക്ക് ഒരു ദിശാബോധം കൊടുക്കുന്ന തരത്തിലായിരിക്കണം ഈ പരിവര്‍ത്തനം.
പൊതുവില്‍ അനീതിയോടു തീവ്ര പ്രതികരണം നടത്തുന്ന വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വലിയ വിഭാഗങ്ങള്‍ ബോധപൂര്‍വ്വമായ മാറ്റത്തിന് അവരുടെ ഇച്ഛയെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ തോത് പൊതുവിലുള്ള പ്രതിസന്ധി അവരെ ബാധിക്കുന്നതിന് അനുസരിച്ചായിരിക്കും. നിശ്ചയമായും ദിവസവും നടക്കുന്ന ദുരന്തങ്ങളോട് സമ്പര്‍ക്കമുള്ള പൊതുജനമാധ്യമങ്ങള്‍ ഇന്നു മാനവികതയുടെ ദിശയിലേക്ക് പ്രവര്‍ത്തിക്കാന്‍ പറ്റിയ ഒരു ചുറ്റുപാടിലാണുള്ളത്. അതു ഏതു പോലെയെന്നാല്‍ ബുദ്ധിജീവി വിഭാഗത്തിന്റെ ഉല്പന്നം ഇന്നത്തെ മാനവികമല്ലാത്ത വ്യവസ്ഥിതിയോട് വൈരുദ്ധ്യത്തിലാക്കുന്നതുപോലെയാണ് എന്നു പറയാം.
മനുഷ്യ ദുരിതം എന്ന വസ്തുത അടിസ്ഥാനമാക്കുന്നത് കൊണ്ടുമാത്രം ഉപേക്ഷിക്കപ്പെട്ടവനും, വിവേചനം അനുഭവിക്കുന്നവനും അനുകൂലമായ നിസ്സംഗമായ പ്രവര്‍ത്തനം നടത്തുന്നതിന് നമ്മെ ക്ഷണിക്കുന്നുണ്ട്. നിരവധി സ്വയം സന്നദ്ധ സംഘങ്ങളും ജനങ്ങളിലെ പ്രധാനപ്പെട്ട വിഭാഗങ്ങളും ചിലപ്പോള്‍ അവരുടെ ഗുണപരമായ സംഭാവന നല്‍കികൊണ്ട് സ്വയം സജ്ജരായി അണിനിരക്കുന്നുണ്ട്. നിസംശയമായിട്ടും, അവരുടെ സംഭാവനകളില്‍ ഒന്ന് അടങ്ങിയിരിക്കുന്നത് ഈ പ്രശ്‌നങ്ങളില്‍ എതിര്‍പ്പ് ഉളവാക്കുന്നതില്‍ ആണ്. ഏതായാലും ഇത്തരം സംഘങ്ങള്‍ ഈ തിന്മകള്‍ക്ക് കാരണമായ വ്യവസ്ഥിതിയെ മാറ്റം വരുത്തുവാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കുന്നില്ല. ഈ നിലപാടുകള്‍ ബോധപൂര്‍വ്വമായ ഹ്യമനിസത്തോടല്ല മനുഷ്യകാരുണ്യവാദത്തോടാണ് (ഔാമിശമേൃശമിശാെ) കൂടുതല്‍ യോജിപ്പു പ്രകടിപ്പിക്കുന്നത്. അവരില്‍ പ്രശ്‌നാധിഷ്ഠതമായിട്ടുള്ള പ്രതിഷേധങ്ങളും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍തന്നെ കാണുന്നുണ്ട്. ഇവ കൂടുതല്‍ വികസിപ്പിക്കാവുന്നതാണ്.
“അവരുടെ കാര്യത്തില്‍ ദുഷിച്ച വിശ്വാസം അവര്‍ ‘മാനവികതയുടെ’ പ്രതിനിധികള്‍ ആണെന്ന് കൂടെ കൂടെ സ്വയം പരസ്യം ചെയ്യത്തക്ക വിധത്തില്‍ അതേ ഉയര്‍ന്നതലത്തില്‍ എത്തുന്നു.”
5. ഹ്യുമനിസ്റ്റ് വിരുദ്ധതയുടെ മേഖല(The Anti-Humanist Camp)
വലിയ മൂലധനം ഉണ്ടാക്കിയ ശക്തികള്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നതിനനുസരിച്ച് പരസ്പര വിരുദ്ധമായ നിലപാടുകള്‍ ഉണ്ടാവുകയും കുഴപ്പത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കികൊണ്ട് ശക്തിപ്രാപിക്കുകയും തെറ്റായ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്നു.അങ്ങനെ ചെയ്യുന്നത് നവഫാസിസങ്ങളുടെ അടിയില്‍ മാനൂഷീക മൂല്യങ്ങളുടെ അഗാധമായ നിഷേധം ഉണ്ട്. കൂടാതെ ചില വ്യതിചലിക്കുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങളില്‍ മനുഷ്യനേക്കാളും പ്രാമുഖ്യം പ്രകൃതിക്ക് കൊടുക്കുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട് പരിസ്ഥിതി നാശം മനുഷ്യരാശിയെ അപായപ്പെടുത്തുന്നത്‌ക്കൊണ്ടാണ് വിനാശമായതെന്ന് അവര്‍ പറയുന്നില്ല. മനുഷ്യന്‍ പ്രകൃതിക്കെതിരെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് എന്നാണ് പറയുന്നത്.
ഇത്തരം ചില പ്രസ്ഥാനങ്ങളില്‍ അതനുസരിച്ച് മനുഷ്യജീവി അശുദ്ധമാക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവന്‍ പ്രകൃതിയെ അശുദ്ധമാക്കുകയും ചെയ്യുന്നു.അവരെ സംബന്ധിച്ചിടത്തോളം രോഗങ്ങളെ കീഴ്‌പ്പെടുത്തുന്നതിനും ആയുഷ്‌കാലം നീട്ടുന്നതിലും മരുന്നുകള്‍ വിജയിച്ചിരുന്നില്ലെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.’ആദ്യമായി ഭൂമി‘ എന്ന് അവര്‍ ഭാവാവിഷ്ടരായി അട്ടഹസിക്കുന്നു. ഇതുകേട്ടാല്‍ നമുക്കോര്‍മ്മവരിക നാസികളുടെ മുദ്രാവാക്യങ്ങളാണ്. അവിടെ നിന്ന് അശുദ്ധമാക്കുന്ന സംസ്‌ക്കാരങ്ങളെ സംബന്ധിച്ച വിവേചനത്തിലേക്കും വൃത്തികേടാക്കുകയും പവിത്രത നശിപ്പിക്കുകയും ചെയ്യുന്ന വിദേശികളിലേക്കും ഒരു ചെറിയ അടി മാത്രമെയുള്ളു. ഈ പ്രവാഹങ്ങള്‍ മനുഷ്യത്വത്തിനെതിരായ നിലപാടിനു സമ്മതം മൂളുകയും ചെയ്യുന്നു. എന്തെന്നാല്‍ അവരുടെ ഉള്ളിന്നുള്ളില്‍ അവര്‍ മനുഷ്യ ജീവിയെ പുച്ഛിക്കിന്നു. അവരെ നന്നാക്കാന്‍ പോകുന്നവര്‍ സ്വയം പഴിക്കുന്നു. ഇതിനാലാണ് ശൂന്യതാവാദവും ആത്മഹത്യപ്രവണതയുടെ ഫാഷനും പ്രതിഫലിക്കുന്നത്.
അവബോധമുള്ള ജനങ്ങളുടെ ഒരു വലിയ വിഭാഗവും പരിസ്ഥിതി വാദത്തോട് കൂറുപുലര്‍ത്തുന്നു. എന്തെന്നാല്‍ അവര്‍ വാദം ഉയര്‍ത്തുന്ന പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കുന്നു. എന്നാല്‍ ഈ പരിസ്ഥിതി വാദം ഒരു മാനവ ചരിത്രപരമായ ‘മാനവികതവാദികളുടെ വ്യതിയാനങ്ങള്‍ക്കു മാപ്പു കൊടുക്കുന്നു.’
ഹ്യമനിസ്റ്റ് വിരുദ്ധതയുടെ വിഭവങ്ങള്‍, ഉപകരണങ്ങള്‍, രൂപങ്ങള്‍, മാര്‍ഗ്ഗങ്ങള്‍ എന്നിവ പൂര്‍ണ്ണ രൂപത്തില്‍ വിശദമാക്കുന്നതിന് ഇവിടെ അസാധ്യമാണ്. എന്നാല്‍ അവര്‍ ഉപയോഗികതയുടെ സ്വഭാവം കൈവരിക്കുവെങ്കില്‍, അതിന്റെ പോരാട്ടം ദുരന്തങ്ങളെ പ്രോത്സാഹിപ്പിക്കുന്ന, പ്രത്യേകിച്ചും വലിയ മൂലധനം, നശീകരണ വ്യവസായ കൂട്ടുക്കെട്ടിന്റെ അടുത്ത ബന്ധമൂള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നേരെ തിരിയും.
കടല്‍ ജീവികളില്‍ താല്പര്യം പ്രദര്‍ശിപ്പിക്കുന്നതിനു പകരം പരിസ്ഥിതി വാദം ലോകത്തിന്റെ അനേകം സ്ഥലങ്ങളിലുള്ള വിശപ്പ്, അമിതമായ ജനസംഖ്യ വര്‍ധന, ജനനമരണ നിരക്ക്, രോഗങ്ങള്‍, ആരോഗ്യം, പാര്‍പ്പിടങ്ങളുടെ കുറവ് എന്നിവയെപ്പറ്റി ശ്രദ്ധിച്ചു കൊള്ളും. അത് സാങ്കേതിക ശാസ്ത്രപരമായി പുരോഗമിച്ച ലോകത്തിലെ തൊഴിലില്ലായ്മ, ചൂഷണം ,വംശീയത, വീവേചനം, അസഹിഷ്ണുത എന്നിവ ചൂണ്ടികാണിക്കുകയും ചെയ്യും. മറ്റൊരു രീതിയില്‍ അയുക്തികമായ വളര്‍ച്ചയുടെ പേരില്‍ പരിസ്ഥിതി അസുന്തലിതാവസ്ഥകളെ സൃഷ്ടിച്ചുക്കൊണ്ടിരിക്കുകയാണ്.
ഹ്യൂമനിസ്റ്റ് വിരുദ്ധതയുടെ രാഷ്ട്രീയമായ ഉപകരണങ്ങള്‍ എന്ന നിലയില്‍ വലതുപക്ഷ രാഷ്ട്രീയത്തെ പരിഗണിക്കുന്നതിന് കൂടുതല്‍ വിശദീകരണത്തിന്റെ ആവിശ്യമില്ല. അവരുടെ കാര്യത്തില്‍ ദുഷിച്ച വിശ്വാസം അവര്‍ ‘മാനവികതയുടെ‘ പ്രതിനിധികള്‍ ആണെന്ന് കൂടെ കൂടെ സ്വയം പരസ്യം ചെയ്യത്തക്ക വിധത്തില്‍ അതേ ഉയര്‍ന്നതലത്തില്‍ എത്തുന്നു. ആ അര്‍ത്ഥത്തില്‍ തന്ത്രശാലികളായ പുരോഹിതന്മാരുമുണ്ട് അക്കൂട്ടത്തില്‍ അവര്‍ അപഹാസ്യവും ‘ഈശ്വര കേന്ദ്രീകൃത‘ (Theocentric Humanisam) വുമായ ഒരു മാനവികതയുടെ അടിസ്ഥാനത്തില്‍ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ച് മേല്‍പറഞ്ഞ കാര്യങ്ങള്‍ ന്യായികരിക്കുന്നതിനുള്ള നാട്യം നടത്തുന്നു ? ഏവരാണോ മതയുദ്ധങ്ങളും മതവിചാരങ്ങളും കണ്ടുപിടിച്ചത് അതേ ആളുകള്‍ പാശ്ചാത്യ മാനവികതയുടെ ചരിത്രപരമായ സ്ഥാപകപിതാക്കളെ കഴുവിലേറ്റിയത്, അതേ ആളുകള്‍ അവരുടെ ഇരകളുടെ സദ്ഗുണങ്ങളെല്ലാം അന്യായമായി അപഹരിച്ച് അവ അവര്‍ക്കുണ്ടെന്ന് ഭാവിക്കുന്നു. ഇത് ആ ചരിത്ര മാനവികതാവാദികളുടെ വ്യതിയാനങ്ങള്‍ക്ക് മാപ്പ്‌കൊടുക്കുന്ന ഘട്ടം വരെ എത്തിയിരിക്കുന്നു. ഏതായാലും അതിന്റെ ഏറ്റവും വഞ്ചനപരമായ പ്രവണതകള്‍ വിശദീകരിക്കുകയാണെങ്കില്‍ ജന്മനാ കേവല മാനവികതാവാദീയായിരിക്കുന്ന പലരെയും അവരുടെസങ്കല്‍പ്പങ്ങളെയും അവ സമൂഹത്തില്‍ പ്രയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരു വീണ്ടുവിചാരം നടത്തുന്നതിന് പ്രേരിപ്പിക്കും.
ഹ്യൂമിനിസ്റ്റ് വിരുദ്ധതയുടെ വിഭാഗങ്ങള്‍ ഉപകരണങ്ങള്‍, രൂപങ്ങള്‍, പ്രവര്‍ത്തന മാര്‍ഗ്ഗങ്ങള്‍ എന്നിവ പൂര്‍ണ്ണരൂപത്തില്‍ വിശദമാക്കുന്നതിന് ഇവിടെ അസാധ്യമാണ്.എന്നാല്‍ അവ ഉപയോഗിക്കുന്ന ചില ഗൂഢമായ മാര്‍ഗ്ഗങ്ങളിലേക്ക് വെളിച്ചം വീശുന്നത് ഹ്യൂമിനിസ്റ്റുകള്‍ക്ക് ഹ്യൂമനിസ്റ്റ് വിരുദ്ധനിലപാടുകളുടെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ പര്യാപത്മാവും.
“അത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിവിധ പൂരോഗമനശക്തികളെയും കൂട്ടായ്മകളെയും, വ്യക്തികളെയും അവരുടെ തനതായ വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഒരു വിശാല പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക വഴി ഈ പ്രസ്ഥാനത്തിനെ ഒരു സാമൂഹ്യപരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതിന് ജനസംഖ്യയുടെ ഒരു വലിയ ശതമാനത്തെ സ്വാധീനിക്കുക എന്നതിലേക്ക് എത്തിക്കുന്നു.”
6. ഹ്യൂമനിസ്റ്റ് പ്രവര്‍ത്തന രംഗങ്ങള്‍
ഒരു വിശാല സാമൂഹ്യപ്രസ്ഥാനം രുപം കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹ്യൂമനിസം തൊഴില്‍ സ്ഥാപനങ്ങളില്‍ ജീവിക്കുന്ന ചൂറ്റുപാടുകള്‍, മറ്റു സാധ്യമായ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ , രാഷ്ട്രീയ പരിസ്ഥിതി സാംസ്‌കാരികമേഖലകളില്‍ സംഘടനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് ലക്ഷ്യമിടുന്നു. അത്തരത്തിലുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ വിവിധ പൂരോഗമനശക്തികളെയും കൂട്ടായ്മകളെയും, വ്യക്തികളെയും അവരുടെ തനതായ വ്യക്തിത്വം നഷ്ടപ്പെടുത്താതെ ഒരു വിശാല പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക വഴി ഈ പ്രസ്ഥാനത്തിനെ ഒരു സാമൂഹ്യപരിവര്‍ത്തനത്തിലേക്ക് നയിക്കുന്നതിന് ജനസംഖ്യയുടെ ഒരു വലിയ ശതമാനത്തെ സ്വാധീനിക്കുക എന്നതിലേക്ക് എത്തിക്കുന്നു.
ഹ്യൂമിനിസ്റ്റുകള്‍ തനി ശുദ്ധവാദി (Naive) കളല്ല, ഏതെങ്കിലും കാല്പനിക കാലത്തിന്റെ വക്താക്കളല്ല, ആ അര്‍ത്ഥത്തില്‍ അവര്‍ മൂന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സാമൂഹ്യാവബോധത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണെന്ന് കരുതുന്നില്ല , മാത്രവുമല്ല അവരുടെ സംഘടനകള്‍ ചോദ്യം ചെയ്യാന്‍ പറ്റാത്തതാണെന്നും ജനസാമാന്യത്തിന്റെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുവെന്നും കരുതുന്നില്ല.
ഹ്യൂമിനിസ്റ്റകള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ക്ക് ഏറ്റവും ന്യായമെന്ന് വിചാരിക്കുന്നതിന് അനുസൃതമായിട്ടാണ്, അവര്‍ ജീവിക്കുന്ന കാലഘട്ടത്തിന് അനുയോജ്യവും, പ്രയോഗീകവുമായ മാറ്റങ്ങള്‍ക്ക് ലക്ഷ്യ മിട്ടുകൊണ്ടാണ്.